'മെസ്സീ, എന്നെ വിവാഹം കഴിക്കാമോ?'; സര്‍പ്രൈസ് പ്രൊപ്പോസലുമായി 98കാരി,വൈറലായി താരത്തിന്‍റെ പ്രതികരണം

മെസ്സിയുടെ 38-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഇന്‍റർ മയാമി- പാമിറാസ് മത്സരം

dot image

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് സര്‍പ്രൈസ് വിവാഹാഭ്യാര്‍ത്ഥന. 98 വയസുള്ള മുത്തശ്ശിയാണ് 38കാരനായ മെസ്സിയോട് വിവാഹം കഴിക്കുമോ എന്ന് അഭ്യര്‍ത്ഥിച്ച് എത്തിയത്. ഫിഫ ക്ലബ് ലോകകപ്പില്‍ മെസ്സിയുടെ ഇന്റര്‍ മയാമിയും ബ്രസീല്‍ ക്ലബ് പാമിറാസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം അരങ്ങേറിയത്.

മെസ്സിയുടെ 38-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഇന്‍റർ മയാമി- പാമിറാസ് മത്സരം. മത്സരം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്നു മെസ്സി. ഇതിനിടെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന മുത്തശ്ശി 'മെസ്സീ, എന്നെ വിവാഹം കഴിക്കുമോ' എന്ന പ്ലക്കാര്‍ഡ് താരത്തിന് നേരെ ഉയര്‍ത്തിക്കാട്ടിയത്. രസകരമായ സംഭവത്തിന് പിന്നാലെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം പ്രതികരിക്കുകയും ചെയ്തു.

സര്‍പ്രൈസ് പ്രൊപ്പോസല്‍ ശ്രദ്ധയില്‍പെട്ട മെസ്സി ചിരിച്ചുകൊണ്ട് പൗളിനെയ്ക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ പൗളിനെ തന്റെ പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പതിവായി ഗ്യാലറിയിലെത്താറുണ്ട്.

Content Highlights: Messi Will You Marry me?: 98-Year-Old Grandmother Makes Surprise Proposal, Inter Miami Star Responds

dot image
To advertise here,contact us
dot image