നാല് വര്‍ഷം തുടര്‍ച്ചയായി 100 കോടി; തമിഴകത്തിന്റെ അഭിമാനം കാത്ത് ധനുഷ്

ഡോക്യുമെന്ററി വിവാദങ്ങളും നെഗറ്റീവ് കമന്റ്സും നേരിടേണ്ടി വന്നിരുന്നെങ്കിലും ധനുഷിന്റെ ആരാധകർക്ക് ഒരു കോട്ടവും തെറ്റിയിട്ടില്ല എന്ന് കാണിക്കുന്നതാണ് ഈ വിജയം.

dot image

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. തമിഴ്നാട്ടിൽ ചിത്രത്തിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെങ്കിലും സിനിമയുടെ തെലുങ്ക് പതിപ്പ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രമിപ്പോൾ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായി നാലാമത്തെ 100 കോടി ചിത്രമാണ് ധനുഷ് കുബേരയിലൂടെ നേടിയത്. 2022ല്‍ പുറത്തിറങ്ങിയ തിരുച്ചിത്രമ്പലം, 2023ല്‍ റിലീസായ വാത്തി, 2024ല്‍ രായന്‍ എന്നിങ്ങനെയാണ് താരത്തിന്റെ മറ്റ് 100 കോടി ചിത്രങ്ങള്‍. ഇതിനിടയില്‍ വന്ന ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രം 85 കോടിയോളവും സ്വന്തമാക്കി. വ്യത്യസ്ത ഴോണറുകളിലൂടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. നയന്‍താരയുടെ ഡോക്യുമെന്ററി വിവാദങ്ങള്‍ ധനുഷിന്‍റെ ബോക്സ് ഓഫീസ് പെര്‍ഫോമന്‍സിനെ ബാധിച്ചിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഇന്‍ഡസ്ട്രിയായിരുന്നു കോളിവുഡ്. എന്നാൽ സമീപ കാലത്തായി സ്ഥിതി അത്ര അനുകൂലമല്ല. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പലതും മുടക്കു മുതൽ പോലും നേടാനാകാതെ തിയേറ്ററിൽ ഇഴയുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അതിനിടയിൽ ചില ഹിറ്റുകൾ വന്നുപോയെങ്കിലും വലിയ പേര് നേടാൻ ആയിരുന്നില്ല. അവിടെയാണ് ധനുഷിന്റ ഈ വിജയം ആരാധകർ ആഘോഷിക്കുന്നത്.

Content Highlights: Dhanush enters the 100 crore club for the fourth time in a row

dot image
To advertise here,contact us
dot image