
ലോകത്ത് എല്ലായിടത്തും ഇന്ത്യൻ ഭക്ഷണങ്ങളോട് ആളുകൾക്കൊരു ഇഷ്ടമുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ റസ്റ്റോറന്റുകളുടെ എണ്ണം ഒരുപാട് ഉയർന്നിട്ടുണ്ട്. മിക്കവാറും ഇന്ത്യക്കാര്‍ തന്നെയാണ് ഈ റസ്റ്റോറന്റുകള്‍ ആരംഭിക്കാറുള്ളതെങ്കിലും ഭക്ഷണം കഴിക്കാനായി ആ നാട്ടുകാരും മറ്റ് രാജ്യക്കാരുമെല്ലാം എത്താറുണ്ട്.
പാരീസിൽ സ്ഥിതി ചെയ്യുന്ന തമിഴ് സ്റ്റൈല്‍ റസ്റ്റോറന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുനിയാണ്ടി വിലാസ് എന്ന റസ്റ്റോറന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജഗത് വിജയ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ റസ്റ്റോറന്റിന്റെ വീഡിയോ പങ്കുവെക്കുന്നത്.
റസ്റ്റോറന്റിലേക്ക് കയറുന്നിടത്ത് തന്നെ ഷെഫ് പൊറോട്ട ഉണ്ടാക്കുന്നത് കാണാം. ഇത് കാണിച്ചുകൊണ്ടാണ് ഈ വീഡിയോ തുടങ്ങുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെ തോന്നിയെന്ന് വ്ളോഗർ പറയുന്നുണ്ട്. ഒരുപാട് സൗത്ത് ഇന്ത്യൻ ഡിഷുകളും ശ്രീലങ്കൻ ഡിഷുകളും അവിടുത്തെ മെനുവിൽ കാണാം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇതെല്ലാം യഥാര്‍ത്ഥ രുചിക്കൂട്ടുകളുള്ളതായിരിക്കുമോ എന്ന് വ്ളോഗറിന് സംശയുമുണ്ടായിരുന്നു. എന്നാൽ കഴിച്ചതിന് ശേഷം നാട്ടിലെ അതേ രുചി തോന്നി എന്നും അദ്ദേഹം പറയുന്നു.
ഒരുപാട് ആളുകൾ റീലിന് കമന്റുമായി എത്തിയിട്ടുണ്ട്. ഈ റസ്റ്റോറന്റിലെ ഭക്ഷണം മികച്ചതാണെന്ന് പറയുന്നവരെയും എന്നാൽ ഹൈപ്പിനൊത്ത് ഉയർന്നിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരെയും കമന്റുകളില്‍ കാണാം.
Content Highlights- Paris Restaurant Serving Fresh Parotta And Tamil-Style Food Has gone viral in Social Media