
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 7 വരെ കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. രണ്ടാം പതിപ്പിന്‍റെ തുടക്കമായി നാളെ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുടകള്‍ ഫ്രാഞ്ചൈസി മീറ്റില്‍ പങ്കെടുക്കും.
അതേ സമയം ആദ്യ സീസൺ ഗംഭീര വിജയമായതിന്റെ ആവേശത്തിൽ കൂടിയാണ് രണ്ടാം പതിപ്പിന് തുടക്കമാകുന്നത്. കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയതും നിരവധി താരങ്ങൾ ഐപിഎൽ ടീമുകളുടെ ഭാഗമായതും നമ്മൾ കണ്ടു. രണ്ടാം പതിപ്പ് വന്‍ വിജയമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. നടൻ മോഹന്‍ലാല്‍ ആണ് കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. ഫെഡറൽ ബാങ്ക് ആണ് ടൈറ്റിൽ സ്പോൺസർ.
ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസ് താരമായിരുന്ന വിഘ്നേഷ് പുത്തൂരും താരലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താൻ അവസരം നല്‍കും. ഈ മാസം 30 ആണ് നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
Content Highlights: Kerala Cricket League; Franchise meeting tomorrow