'മുമ്പ് സമയം കിട്ടിയിരുന്നില്ല'; ഇന്ത്യൻ ടീമിനെ പരിശീലകനാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഗാംഗുലി

ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുമ്പ് സമയമില്ലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനാത്തിരിക്കാൻ ആഗ്രഹമുണ്ടെന്നും അങ്ങനെയൊരു അവസരം വരികയാണെങ്കിൽ തീർച്ചയായും സ്വീകരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീമിന്‍റെ പരിശീലക പദവി ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മുമ്പ് സമയമില്ലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

കരിയറില്‍ വിവിധ റോളുകള്‍ ഞാന്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റനായി, ബിസിസിഐ പ്രസിഡന്‍റായി, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി, എന്നാല്‍ ഇപ്പോള്‍ അത്തരം ഉത്തരവാദിത്തങ്ങളൊന്നുമില്ല. പ്രായം 50 ആയിട്ടേയുള്ളു. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇന്ത്യൻ പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ സ്വീകരിക്കും.

എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ഗാംഗുലി പിടിഐക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം നിലവിലെ പരിശീലകൻ ഗൗതം ഗംഭീറിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും കൂട്ടിച്ചേർത്തു.

Content Highlights: Sourav Ganguly desires a return to Team India, this time as coach:

dot image
To advertise here,contact us
dot image