
ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ പേസ് ബൗളർ ഡേവിഡ് ലോറൻസ് അന്തരിച്ചു. 61-ാം വയസിലാണ് മുൻ താരത്തിന്റെ അന്ത്യം സംഭവിച്ചത്. ബ്രിട്ടനിൽ ജനിച്ച് ഇംഗ്ലണ്ടിനായി കളിച്ച ആദ്യ കറുത്ത വർഗക്കാരനായ ക്രിക്കറ്റ് താരമാണ് ലോറൻസ്. താരത്തിനോടുള്ള ആദരസൂചകമായി ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളും മറ്റ് സ്റ്റാഫുകളും കറുത്ത ആംബാൻഡ് ധരിച്ചാണ് കളത്തിലെത്തിയിരിക്കുന്നത്. മൂന്നാം ദിവസത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ ഗ്രൗണ്ടിലെത്തി താരത്തോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു.
'ഇരുടീമുകളും ആംബാൻഡ് ധരിച്ച് കളത്തിലെത്തിയിരിക്കുന്നു. അന്തരിച്ച ക്രിക്കറ്റ് താരം ഡേവിഡ് ലോറൻസിനോടുള്ള ആദരസൂചകമായാണിത്. മൂന്നാം ദിവസത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇരുടീമിലെയും താരങ്ങൾ ഡേവിഡ് ലോറൻസിന്റെ സംഭാവനകൾ ഒരു നിമിഷം കൈകൾ അടിച്ച് ഓർമിച്ചു.' ബിസിസിഐ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
1988 മുതൽ 1992 വരെയാണ് ലോറൻസ് ഇംഗ്ലണ്ട് ക്രിക്കറ്റിനായി കളിച്ചത്. അക്കാലത്തെ മികച്ച പേസർമാരിൽ ഒരാളായി ലോറൻസിനെ വിലയിരുത്തിയിരുന്നു. എങ്കിലും കാൽമുട്ടിനേറ്റ ഒരു പരിക്കിനെ തുടർന്ന് ലോറൻസിന് ക്രിക്കറ്റ് കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. ഇംഗ്ലണ്ടിനായി അഞ്ച് ടെസ്റ്റുകളും ഒരു ഏകദിനവുമാണ് ലോറൻസ് കളിച്ചത്. ടെസ്റ്റിൽ 18 വിക്കറ്റുകൾ വീഴ്ത്തിയ ലോറൻസ് ഏകദിനത്തിൽ ഒരു നാല് വിക്കറ്റ് സ്വന്തമാക്കി.
Content Highlights: Former England fast bowler David Lawrence dies aged 61