
ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിന്റെ താര ലേലം നാളെയാണ്. രജിസ്റ്റര്‍ ചെയ്തവരിൽ മുൻ ഇന്ത്യൻ പേസറുണ്ട്. മുമ്പ് ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയിരുന്ന സിദ്ധാര്‍ത്ഥ് കൗള്‍ ആണ് അത്. ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്ത ഒരേയൊരു ഇന്ത്യൻ പുരുഷ താരം കൂടിയാണ് സിദ്ധാര്‍ത്ഥ് കൗള്‍.
വനിതാ ബിഗ് ബാഷില്‍ കളിക്കാനായി 15 ഇന്ത്യൻ താരങ്ങളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ ആര്‍സിബി വനിതാ ടീം അംഗമായ കനിക അഹൂജയും പേര് രജിസ്റ്റര്‍ ചെയ്ത വനിതാ താരങ്ങളില്‍ പെടുന്നു.
ജെമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ, രാധാ യാദവ്, യാസ്തിക ഭാട്ടിയ, എസ് മേഘ്ന, അരുന്ധതി റെഡ്ഡി, പ്രതിക റാവല്‍, അണ്ടര്‍ 19 വനിതാ ലോകകപ്പ് ജയിച്ച ടീമിന്റെ ക്യാപ്റ്റനായ നിക്കി പ്രസാദ്, ഉമ ഛേത്രി, കഷ്വീ ഗൗതം, പ്രിയ മിശ്ര എന്നിവരും വനിതാ ബിഗ് ബാഷില്‍ കളിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുരുഷ ബിഗ് ബാഷില്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത സിദ്ധാര്‍ത്ഥ് കൗൾ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2018 ജൂണ്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ഏകദിനത്തിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യക്കായി കളിച്ചത്.
17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 88 മത്സരങ്ങളില്‍ 297 വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20കളില്‍ 182 വിക്കറ്റും നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ക്കായും കൗള്‍ കളിച്ചിട്ടുണ്ട്.
Content Highlights: Former India pacer Siddarth Kaul registers himself for Big Bash League