ലീഡ്സ് ടെസ്റ്റ്; ഒരുങ്ങുന്നത് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ ​പിന്തുണ നൽകുന്ന പിച്ച്

മത്സരം അഞ്ച് ദിവസം നീളുമെന്നാണ് പ്രതീക്ഷയെന്ന് പിച്ച് ക്യൂറേറ്റർ

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളടുങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കമാകാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരത്തിനായി ലീഡ്സിലെ ഹെഡിങ്ലിയിൽ ഒരുക്കുന്ന പിച്ചിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പിന്തുണ നൽകുന്ന പിച്ചാണ് മത്സരത്തിനായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

'ഇം​ഗ്ലണ്ടിൽ ചൂടുള്ള കാലവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ കുറച്ച് ഈർപ്പം നിലനിർത്തുന്നത് നല്ലതാണ്. പിച്ചില്ലെ പുല്ല് വെട്ടി വൃത്തിയാക്കും. ഇത്തവണ ഇം​ഗ്ലണ്ടിൽ വേനൽ കടുത്തതായിരുന്നു. അതിനാൽ മത്സരം അഞ്ച് ദിവസം നീളുവാൻ പിച്ചിലേക്ക് ധാരാളം വെള്ളം ഒഴിക്കുന്നുണ്ട്. മത്സരം അഞ്ച് ദിവസം നീളുമെന്നാണ് പ്രതീക്ഷ.' പിച്ച് ക്യൂറേറ്റർ റിച്ചാർഡ് റോബിൻസൺ റെവ്സ്പോർട്സിനോട് പറഞ്ഞു.

'ആദ്യം ബാറ്റ് ചെയ്യുന്ന ടീം ആദ്യ ഇന്നിങ്സിൽ 300 റൺസ് നേടിയാൽ അത് മികച്ച സ്കോറായേക്കും. എന്നാൽ അതിനുശേഷമുള്ള രണ്ട് ഇന്നിങ്സുകളിൽ സ്കോർ അതിനേക്കാൾ ഉയരാൻ സാധ്യതയുണ്ട്. പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ മികച്ചതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും പിച്ചിൽ നിന്ന് പിന്തുണ ലഭിക്കും.'

'താപനില ഏകദേശം 27-28 ഡിഗ്രി ആയിരിക്കുമെന്നാണ് പ്രവചനം. അത് ഇവിടുത്തെ സാഹചര്യത്തിൽ വളരെ ചൂടാണ്. അതിനാൽ മത്സരം പുരോഗമിക്കുമ്പോൾ പിച്ച് ഫ്ലാറ്റ് ട്രാക്ക് ആകാൻ സാധ്യതയുണ്ട്. അപ്പോൾ പിച്ചിൽ നിന്നും ബാറ്റർമാർക്ക് കൂടുതൽ പിന്തുണ ലഭിച്ചേക്കും. ഹെഡിങ്ലിയിൽ ഇന്ത്യക്കാർ കൂടുതലായുള്ളതിനാൽ മത്സരത്തിന് കൂടുതൽ ആരാധകരെത്തും. അത് മത്സരം ആവേശകരമാക്കും. ഇന്ത്യയും ഇംഗ്ലണ്ടും ആക്രമിച്ച് കളിക്കാൻ തീരുമാനിച്ചാൽ മത്സരം കാണാൻ മനോഹരമാകും,' റോബിൻസൺ വ്യക്തമാക്കി.

Content Highlights: A good balance pitch may be for the first test between IndvsEng

dot image
To advertise here,contact us
dot image