സർഫറാസ് ഖാന് പിന്നാലെ ഷാർദൂലിനും സെഞ്ച്വറി; സീനിയർ ടീമിനെതിരെ ഇന്ത്യ എയുടെ മിന്നും പ്രകടനം

ഇന്ത്യ എയ്ക്ക് വേണ്ടി സര്‍ഫറാസ് ഖാൻ സെഞ്ച്വറി നേടിയതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ താക്കൂറും സെഞ്ച്വറി നേടി

dot image

ഇന്ത്യൻ സീനീയർ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള സന്നാഹ മത്സരം കൂടുതൽ ആവേശത്തിലേക്ക്. ഇന്ത്യ എയ്ക്ക് വേണ്ടി സര്‍ഫറാസ് ഖാൻ സെഞ്ച്വറി നേടിയതിന് പിന്നാലെ ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ താക്കൂറും സെഞ്ച്വറി നേടി. 68 പന്തില്‍ ഷാര്‍ദൂല്‍ പുറത്താകാതെ 122 റണ്‍സെടുത്തു. 76 പന്തില്‍ 101 റൺസാണ് സർഫറാസ് എടുത്തിരുന്നത്. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും നേടി.

സീനിയർ ടീമിനായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ബുംമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ എല്‍ രാഹുലും ഒന്നാംദിനം സീനിയർ ടീമിനായി അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഈമാസം ഇരുപതിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. ഇതിന് മുന്നോടിയാണ് സന്നാഹ മത്സരം സംഘടിപ്പിച്ചത്.

Content Highlights: century for shardul thakur; India vs India A practice test in england

dot image
To advertise here,contact us
dot image