
ഇന്ത്യൻ സീനീയർ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള സന്നാഹ മത്സരം കൂടുതൽ ആവേശത്തിലേക്ക്. ഇന്ത്യ എയ്ക്ക് വേണ്ടി സര്‍ഫറാസ് ഖാൻ സെഞ്ച്വറി നേടി. 76 പന്തില്‍ സര്‍ഫറാസ് 101 റണ്‍സെടുത്തു. 15 ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് സര്‍ഫറാസിന്റെ സെഞ്ച്വറി. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ എ ആറ് വിക്കറ്റിന് 299 റണ്‍സെടുത്തു.
Sarfaraz Khan scored 101 runs off just 76 balls in the intra-squad match ahead of the India vs England Test series starting on June 20th. 🇮🇳#Cricket #India #Test #SarfarazKhan pic.twitter.com/rPnOSXqLow
— Sportskeeda (@Sportskeeda) June 15, 2025
45 റണ്‍സുമായി ഇഷാന്‍ കിഷനും 19 റണ്‍സുമായി ഷാര്‍ദുല്‍ താക്കൂറും ക്രീസിലുണ്ട്. ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന്‍ 39 റണ്‍സും സായ് സുദര്‍ശന്‍ 38 റണ്‍സും നേടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം നേടി. ബുംമ്രയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ എല്‍ രാഹുലും ഒന്നാംദിനം സീനിയർ ടീമിനായി അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഈമാസം ഇരുപതിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക.
Content Highlights: century for Sarfaraz Khan; India vs India A practice test in england