'ഫലം 3-2 ആകും'; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് സ്റ്റെയ്ൻ

ജൂൺ 20 ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍

dot image

ജൂൺ 20 ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിക്കുമെന്നും സ്റ്റെയ്ൻ പറഞ്ഞു. മത്സരം കടുത്തതാകുമെന്നും നിരവധി യുവതാരങ്ങളുടെ മികച്ച പ്രകടനം കാണാനാകുമെന്നും സ്റ്റെയ്ൻ പറഞ്ഞു.

ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. കഴിഞ്ഞ ഓസിസിനെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയും ന്യൂസിലാൻഡിനെതിരായ പരമ്പരയും ഇന്ത്യ തോറ്റിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content Highlights: Dale Steyn Predicts Winner Of India-England Test Series

dot image
To advertise here,contact us
dot image