'ഹേമ കമ്മിറ്റിക്ക് അവസാനം എന്ത് സംഭവിച്ചു?'; സിനിമാ കോൺക്ലേവിൽ ഹേമ കമ്മിറ്റിയെ ചോദ്യം ചെയ്ത് ശ്രീകുമാരൻ തമ്പി

കമ്മിറ്റിക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയെന്നും സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം കിട്ടിയെന്നും ശ്രീകുമാരൻ തമ്പി

dot image

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ ഹേമ കമ്മറ്റി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി. ഹേമ കമ്മറ്റിക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും പരാതി പറഞ്ഞവർ തന്നെ പരാതി പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കമ്മിറ്റിക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയെന്നും സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനം കിട്ടിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.

ശ്രീകുമാരൻ തമ്പിക്ക് മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയാണ് ഈ കോണ്‍ക്ലേവെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഹേമ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം കൊടുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ അധിക്ഷേപ പരാമർശത്തിന് ശ്രീകുമാരൻ തമ്പി മറുപടി നൽകി. മലയാള സിനിമയെ കണ്ട് മറ്റ് ഇൻട്രൻസ്ട്രി പഠിക്കണം എന്നത് അടൂർ പറഞ്ഞത് പൂർണ്ണമായും ശരിയല്ലെന്ന് ശ്രീ കുമാരൻ തമ്പി പറഞ്ഞു. താൻ സിനിമ പഠിച്ചത് സിനിമ എടുത്താണെന്നും ശ്രീ കുമാരൻ തമ്പി പറഞ്ഞു. ഭാഷയെ വളർത്താൻ നമ്മുടെ സർക്കാർ ഇനിയും തീരുമാനങ്ങൾ എടുക്കുമെന്നും സർക്കാരിൻ്റെ അധികാരങ്ങൾ സിനിമയെ സഹായിക്കാനും കൂടി ഉപയോഗിക്കണമെന്നും ശ്രീകുമാാരൻ തമ്പി പറഞ്ഞു.

സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂർ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Content Highlight : Sreekumaran Thampi questions Hema Committee report at Cinema Conclave

dot image
To advertise here,contact us
dot image