ചരിത്രത്തിലേക്ക് 69 റൺസ് ദൂരം; 2025 പ്രോട്ടീസുകാരുടെയും കിരീട കാത്തിരിപ്പ് അവസാനിപ്പിക്കും!

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയതീരത്തേക്ക്

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക വിജയതീരത്തേക്ക്. ഓസീസ് മുന്നോട്ട് വെച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിർത്തുമ്പോൾ 207 റൺസ് നേടിയിട്ടുണ്ട്. രണ്ട് ദിനം ശേഷിക്കെ എട്ട് വിക്കറ്റ് കയ്യിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 69 റൺസ് മാത്രം മതിയാകും.

ടെംബ ബാവുമയുടെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുതൽകൂട്ടായത്. ബാവുമ 65 റൺസുമായും മാര്‍ക്രം 102 റൺസുമായും ക്രീസിലുണ്ട്. കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മുടന്തിയാണെങ്കിലും മാര്‍ക്രവുമായി ചേർന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി. താരം ആദ്യ ഇന്നിങ്സിലും 36 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

Content Highlights: South Africa-Australia World Test Championship final

dot image
To advertise here,contact us
dot image