ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തകർപ്പൻ ബൗളിങ്; പാറ്റ് കമ്മിൻസ് കുറിച്ചത് ചരിത്രനേട്ടങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റെന്ന നേട്ടം കമ്മിൻസ് മത്സരത്തിൽ സ്വന്തമാക്കി

ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തകർപ്പൻ ബൗളിങ്; പാറ്റ് കമ്മിൻസ് കുറിച്ചത് ചരിത്രനേട്ടങ്ങൾ
dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ തകർപ്പൻ ബൗളിങ്ങാണ് ഓസ്ട്രേലിയൻ നായകനും പേസ് ബൗളറുമായ പാറ്റ് കമ്മിൻസ് പുറത്തെടുത്തത്. 18.1 ഓവർ പന്തെറിഞ്ഞ് 28 റൺസ് മാത്രം വിട്ടുകൊടുത്ത് ദ​ക്ഷിണാഫ്രിക്കയുടെ ആറ് വിക്കറ്റുകളാണ് കമ്മിൻസ് എറിഞ്ഞിട്ടത്. ഇതോടെ നിരവധി റെക്കോർഡുകൾ താരം സ്വന്തം പേരിലാക്കി.

ഐസിസി ഫൈനലുകളിൽ 10ലധികം വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണ് കമ്മിൻസ്. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറ് വിക്കറ്റാണ് കമ്മിൻസ് നേടിയത്. 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ മൂന്ന് വിക്കറ്റുകൾ കമ്മിൻസ് സ്വന്തമാക്കിയിരുന്നു. പിന്നാലെ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ രണ്ട് വിക്കറ്റുകളും കമ്മിൻസ് വീഴ്ത്തി. അങ്ങനെ ആകെ 11 വിക്കറ്റുകളാണ് ഐസിസി ഫൈനലിൽ കമ്മിൻസ് സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റെന്ന നേട്ടം കമ്മിൻസ് മത്സരത്തിൽ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന 40-ാമത്തെ ബൗളറാണ് കമ്മിൻസ്. ഓസ്ട്രേലിയൻ ക്രിക്കറ്റിൽ എട്ടാമനായാണ് കമ്മിൻസ് 300 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 300 വിക്കറ്റ് നേടുന്ന 30-ാമത്തെ പേസ് ബൗളറാണ് കമ്മിൻസ്. ഓസ്ട്രേലിയൻ പേസ് ബൗളർമാരുടെ ചരിത്രത്തിൽ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡും കമ്മിൻസ് സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിൽ വേ​ഗത്തിൽ 300 വിക്കറ്റെന്ന ഫാസ്റ്റ് ബൗളർമാരുടെ നേട്ടത്തിൽ പാകിസ്താൻ മുൻ പേസർ ഇമ്രാൻ ഖാന് ഒപ്പമെത്താനും കമ്മിൻസിന് സാധിച്ചു. ഇരുവരും 68 ടെസ്റ്റുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാൽ ഈ റെക്കോർഡിൽ ഒന്നാമതുള്ളത് ഓസ്ട്രേലിയൻ മുൻ പേസർ ഡെന്നിസ് ലില്ലിയാണ്. 56 മത്സരങ്ങൾ മാത്രം കളിച്ചാണ് ലില്ലി ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ പേസ് ബൗളിങ് ക്യാപ്റ്റന്മാരിൽ കൂടുതൽ വിക്കറ്റെടുത്തവരിൽ മൂന്നാം സ്ഥാനത്തെത്താനും കമ്മിൻസിന് കഴിഞ്ഞു. 187 വിക്കറ്റുകളുള്ള ഇമ്രാൻ ഖാനും 138 വിക്കറ്റുകളുള്ള ഓസീസ് മുൻ പേസർ റിച്ചി ബെനൗഡും മാത്രമാണ് ഈ നേട്ടത്തിൽ കമ്മിൻസിന് മുന്നിലുള്ളത്. റിച്ചി ബെനൗഡിന്റെ റെക്കോർഡ് തകർക്കാൻ കമ്മിൻസിന് ഇനി മൂന്ന് വിക്കറ്റുകൾ കൂടി മതി.

ടെസ്റ്റ് ക്രിക്കറ്റിൽ 13,725 ബോളുകളിൽ നിന്നാണ് കമ്മിൻസ് 300 വിക്കറ്റുകൾ സ്വന്തമാക്കിയത്. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തിൽ വേ​ഗത്തിൽ 300 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ പേസറാണ് കമ്മിൻസ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ ടീമിന്റെ നായനായിക്കൊണ്ട് 100ലധികം വിക്കറ്റെടുത്ത 10 ബൗളർമാർ മാത്രമാണുള്ളത്. അതിലൊരാളാണ് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ പാറ്റ് കമ്മിൻസ്.

Content Highlights: Pat Cummins creates history, shatters many records

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us