
ഐപിഎൽ 2025 ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം ആരാധകർക്കായി നടത്താൻ ഉദ്ദേശിച്ചിരുന്ന വിക്ടറി പരേഡ് നടത്തും. നഗരത്തില്‍ വന്‍ ഗതാഗതകുരുക്കിനും തിരക്കിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് വിക്ടറി പരേഡിന് നേരത്തെ
അനുമതി നിഷേധിച്ചിരുന്നു.
ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് മാത്രമായി ആഘോഷം ചുരുക്കാനും ആര്‍സിബി തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് പൊലീസ് ചില നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.
🚨 RCB Victory Parade: Today at 5 pm IST. ‼️
— Royal Challengers Bengaluru (@RCBTweets) June 4, 2025
Victory Parade will be followed by celebrations at the Chinnaswamy stadium.
We request all fans to follow guidelines set by police and other authorities, so that everyone can enjoy the roadshow peacefully.
Free passes (limited… pic.twitter.com/raJMXlop5O
സമൂഹമാധ്യമങ്ങളിലൂടെയാണ് ആർസിബി രാവിലെ വിക്ടറി പരേഡ് നടത്തുന്ന കാര്യം അറിയിച്ചത്. വൈകുന്നേരം ആരംഭിക്കുന്ന വിജയയാത്ര കർണാടകയിലെ നിയമസഭാ ആസ്ഥാനമായ വിധാന സൗധ മുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയാകുമെന്നും അറിയിച്ചിരുന്നു. നിലവില്‍ ഇതേ റൂട്ടില്‍ തന്നെയാണോ വിക്ടറി പരേഡ് നടക്കുക എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്.
Content Highlights: RCB Victory Parade Live Updates:Team gets Police clearance