ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ ടീം ബൗളിങ് കൺസൾട്ടന്റായി സ്റ്റുവർട്ട് ബ്രോഡ്

ജൂൺ 11നാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ആരംഭിക്കുക

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ബൗളിങ് കൺസൾട്ടന്റായി ഇം​ഗ്ലണ്ട് ടീം മുൻ പേസർ സ്റ്റുവർട്ട് ബ്രോഡ് പ്രവർത്തിക്കും. ജൂൺ ഒമ്പതിന് ബ്രോഡ് ടീമിനൊപ്പം ചേരും. ജൂൺ 11നാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ആരംഭിക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.

ഇതാദ്യമായാണ് സ്റ്റുവർട്ട് ബ്രോഡ് ഒരു ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ബ്രോഡ് ഓസ്‌ട്രേലിയക്കെതിരെ 153 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരവും ബ്രോഡ് ആണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്ന ലോർഡ്സിൽ 28 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 113 വിക്കറ്റുകളും ബ്രോഡ് നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ 167 മത്സരങ്ങളിൽ നിന്നായി 604 വിക്കറ്റുകളാണ് ബ്രോഡിന്റെ നേട്ടം. 2007ൽ ശ്രീലങ്ക​യ്ക്കെതിരെയാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. 2023ൽ ഓവലിൽ നടന്ന ആഷസ് പരമ്പരയുടെ അവസാനത്തോടെയാണ് ബ്രോഡ് തന്റെ 16 വർഷം നീണ്ട ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ഏകദിന ക്രിക്കറ്റിൽ 121 മത്സരങ്ങളിൽ നിന്ന് 178 വിക്കറ്റുകളും ട്വന്റി 20യിൽ 56 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. മുൻനിര തകരുമ്പോൾ ബാറ്റുകൊണ്ടും നിർണായക സംഭാവനകൾ നൽകാൻ ബ്രോഡിന് കഴിഞ്ഞിരുന്നു.

Content Highlights: Stuart Broad joins South Africa as consultant ahead of WTC Final

dot image
To advertise here,contact us
dot image