
ഐപിഎൽ 2025 രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ മുംബൈയെ മറികടന്ന് പഞ്ചാബ് കിങ്‌സ് ഫൈനലിൽ. മുംബൈ 20 ഓവറിൽ ഉയർത്തിയ 203 റൺസ് വിജയ ലക്ഷ്യം പഞ്ചാബ് ആറ് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സമ്മർദ്ദങ്ങളും മുബൈയുടെ പേസ് മൂർച്ചയും മറികടന്ന ശ്രേയസ് അയ്യരുടെ ബാറ്റിങ്ങ് പ്രകടനമാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. ശ്രേയസ് 41 പന്തിൽ 87 റൺസ് നേടി. നേഹൽ വദ്ഹേര 48 റൺസും ജോഷ് ഇംഗ്ലിസ് 38 റൺസും പ്രിയൻഷ് ആര്യ 20 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ഇറങ്ങിയ മുംബൈ 20 ഓവറിൽ 203 റൺസാണ് നേടിയത്. മുംബൈയ്ക്കായി തിലക് വർമയും സൂര്യകുമാർ യാദവും 44 റൺസ് വീതം നേടി. ജോണി ബെയർസ്റ്റോ 38 റൺസും നമാൻ ദിർ 37 റൺസും നേടി. ഒന്നാം ക്വാളിഫയർ ജയിച്ചെത്തിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാകും ഫൈനലിൽ പഞ്ചാബിന്റെ എതിരാളികൾ. ഇതിൽ ആര് ജയിച്ചാലും 18 വർഷത്തെ സീസണിലെ പുതിയ കിരീടവകാശികൾ പിറക്കും.
Content Highlights: Punjab kings thrash Mumbai indians to reach final