
ഐപിഎൽ 2025 സീസണിൽ മിന്നുന്ന പ്രകടനം കൊണ്ട് എതിരാളികളെ വിറപ്പിച്ച ബോളറാണ് മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. ഗുജറാത്ത് ടൈറ്റൻസിനെതിരായ എലിമിനേറ്ററിലും താരത്തിന്റെ മികച്ച യോർക്കറുകളിലാണ് മുംബൈ ജയം പിടിച്ചെടുത്തത്. എന്നാൽ പഞ്ചാബിനെതിരായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ താരത്തെ നിലത്ത് നിർത്താൻ ജോഷ് ഇംഗ്ലിസ് തയ്യാറായില്ല. താരമെറിഞ്ഞ ആദ്യ ഓവറിൽ തന്നെ 20 റൺസാണ് നേടിയത്, ഇതിൽ രണ്ട് സിക്സറും രണ്ട് ഫോറും ഉൾപ്പെടുന്നു.
അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങ് ഇറങ്ങിയ മുംബൈ 20 ഓവറിൽ 203 റൺസാണ് നേടിയത്. മുംബൈയ്യ്ക്കായി തിലക് വർമയും സൂര്യകുമാർ യാദവും 44 റൺസ് വീതം നേടി. ജോണി ബെയർസ്റ്റോ 38 റൺസും നമാൻ ദിർ 37 റൺസും നേടി. മുംബൈയുടെ 203 റൺസ് പിന്തുടരുന്ന പഞ്ചാബ് ഏഴ് ഓവർ പിന്നിടുമ്പോൾ 72 റൺസ് എന്ന നിലയിലാണ്.
Content Highlights: josh inglis smashed 20 runs in bumrah first over