
Jul 6, 2025
08:34 PM
ഇംഗ്ലണ്ട് ലയണ്‍സ്- ഇന്ത്യ എ ആദ്യ ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ രണ്ടിന് 241 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 30 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 557നെതിരെ ഇംഗ്ലണ്ട് 587 റണ്‍സാണ് മറുപടി പറഞ്ഞത്. ടോം ഹെയ്‌നെസ് (171), ഡാന്‍ മൗസ്‌ലി (113), മാക്‌സ് ഹോള്‍ഡന്‍ (101) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ ലീഡിലേക്ക് നയിച്ചത്. മുകേഷ് കുമാര്‍ മൂന്നും ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ നാല് പേരും അര്‍ധ സെഞ്ച്വറികൾ നേടി. മികച്ച തുടക്കമാണ് ഓണപ്പര്‍മാരായ യശസ്വി ജയ്‌സ്വാള്‍ 64 റൺസും അഭിമന്യു ഈശ്വരന്‍ 68 റൺസും നേടി പുറത്തായപ്പോൾ ധ്രുവ് ജുറല്‍ 53 റൺസും നിതീഷ് റെഡ്ഡി 52 റൺസും നേടി ക്രീസിൽ തുടർന്നു. ഇതോടെ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ 125.1 ഓവറില്‍ 557 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തി ഇരട്ട സെഞ്ച്വറി തികച്ച മലയാളി കരുണ്‍ നായരാണ് (281 പന്തില്‍ 204) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സര്‍ഫറാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജുറല്‍ (120 പന്തില്‍ 94) എന്നിവര്‍ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിക്കരികെ പുറത്തായി.
Content Highlights: England Lions vs India A four day test in draw