'അവർ കന്നിക്കിരീടം നേടുമ്പോൾ അവൻ കളിയിലെ താരമാകും'; പ്രവചിച്ച് വാര്‍ണർ

ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയപ്പോൾ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും.

dot image

ഐപിഎൽ 2025 അതിന്റെ ഫോട്ടോ ഫിനിഷിലേക്ക് കടക്കുകയാണ്. ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയപ്പോൾ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും.ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുമെന്നിരിക്കെ ആവേശകരമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം രണ്ടാം ക്വാളിഫയറിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നാണ് വാര്‍ണറുടെ പ്രവചനം.

ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും വാര്‍ണര്‍ പറ‍ഞ്ഞു.

2016ലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനമായി ഐപിഎല്ലിന്റെ ഫൈനലിലെത്തിയത്. ആദ്യ കിരീടമാണ് ലക്ഷ്യം. പഞ്ചാബും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. അഞ്ചുതവണ കിരീടം നേടിയവരാണ് മുംബൈ ഇന്ത്യൻസ്.

Content Highlights:Who will win IPL 2025 Final? David Warner makes bold prediction

dot image
To advertise here,contact us
dot image