ഒരു ഹൃദയമേയുള്ളൂ എബി, അത് എത്ര തവണ നിങ്ങള്‍ കീഴടക്കും? വീല്‍ചെയര്‍ ക്രിക്കറ്റ് കളിച്ച് ഡിവില്ലിയേഴ്‌സ്|വീഡിയോ

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടീമിലെ താരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു

dot image

വീല്‍ചെയര്‍ ക്രിക്കറ്റ് കളിച്ച് ഹൃദയം കീഴടക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്‌സ്. മുംബൈ വീല്‍ചെയര്‍ ക്രിക്കറ്റ് ടീമുമായി നടത്തിയ പ്രാക്ടീസ് സെഷനിലാണ് മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരവും ക്രിക്കറ്റ് കളിച്ചത്. മറൈന്‍ ലൈനിലെ ഇസ്ലാം ജിംഖാനയില്‍ നടന്ന ഒരു പരിപാടിയില്‍ വികലാംഗ അത്ലറ്റുകള്‍ക്കൊപ്പം സൂപ്പര്‍ താരവും വീല്‍ചെയറിലിരുന്ന് ക്രിക്കറ്റ് കളിച്ചത്.

'പ്രൊജക്റ്റ് മുംബൈ' എന്ന സംരഭത്തിന്റെ ഭാഗമായിരുന്നു ഈ പരിശീലന സെഷന്‍. മിസ്റ്റര്‍ 360 എന്നറിയപ്പെടുന്ന ഡിവില്ലിയേഴ്‌സ് വീല്‍ചെയർ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം സജീവമായി പങ്കെടുത്തു. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരത്തിന്റെ സാന്നിധ്യം ടീമിലെ താരങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു.

വീല്‍ചെയറിലിരുന്ന് ക്രിക്കറ്റ് കളിക്കുന്ന ഡിവില്ലിയേഴ്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലാവുകയും ചെയ്തു. പിടിഐ പുറത്തുവിട്ട ഹൃദയഹാരിയായ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. 'ഒരു ഹൃദയമാണുള്ളത് എബി, അത് എത്ര തവണ നിങ്ങള്‍ കീഴടക്കും?' എന്ന ക്യാപ്ഷനോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഈ വീഡിയോ പങ്കുവെച്ചു.

Content Highlights: AB de Villiers wows fans by playing wheelchair cricket with Mumbai team, Video goes Viral

dot image
To advertise here,contact us
dot image