
Jun 18, 2025
09:40 AM
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി ടി ദിലീപിനെ വീണ്ടും നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. വരുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. ദിലീപിനെ കോച്ചിങ് സ്ഥാനത്തുനിന്ന് പുറത്താക്കി ഒരു മാസത്തിന് ശേഷമാണ് വീണ്ടും നിയമനത്തിന് വഴി ഒരുങ്ങുന്നത്.
Rohit Sharma has convinced both the BCCI and Gautam Gambhir to retain T Dilip as fielding coach. (Cricbuzz). pic.twitter.com/uH1kyPOxlm
— Mufaddal Vohra (@mufaddal_vohra) May 28, 2025
ടി ദിലീപിന് ഒരു വര്‍ഷത്തെ കാലാവധി നീട്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ഹെഡ് കോച്ചായി ചുമതലയേറ്റ 2021 മുതല്‍ ടീമില്‍ പ്രവര്‍ത്തിക്കുന്ന ദിലീപിനെയും ബാറ്റിങ് കോച്ച് അഭിഷേക് നായരെയും ഒരു മാസം മുമ്പാണ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. നേരത്തേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ബിസിസിഐയുടെ ഈ കടുത്ത നീക്കം.
ദിലീപിനെ വീണ്ടും നിയമിക്കാന്‍ ഗൗതം ഗംഭീറിനോട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ദിലീപിനെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഗംഭീറിനെയും ബിസിസിഐയേയും ബോധ്യപ്പെടുത്തുന്നതില്‍ രോഹിത് പ്രധാന പങ്കുവഹിച്ചുവെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ബിസിസിഐ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെത്തിലേക്ക് എത്തിച്ചേര്‍ന്നു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: Rohit Sharma has convinced both the BCCI and Gautam Gambhir to retain T Dilip as fielding coach