

നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ. സീരിസിന്റെ അവസാന സീസണിന്റെ ട്രെയ്‌ലർ നാളെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സ്ട്രേഞ്ചർ തിങ്ങ്സ് 5 വിന്റെ ട്രെയ്‌ലർ മണിക്കൂറുകൾക്ക് മുൻപ് നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ പേജിലൂടെ ലീക്കായി. രണ്ട് മിനിറ്റ് 38 സെക്കന്റ് ഉള്ള ട്രെയ്‌ലറാണ് ഒഫീഷ്യൽ പേജിലൂടെ പുറത്തുവന്നത്. അബദ്ധം മനസിലാക്കിയ ഉടൻ തന്നെ നെറ്റ്ഫ്ലിക്സ് ട്രെയ്‌ലർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനകം സീരിസിന്റെ ആരാധകർ ഈ ട്രെയ്‌ലർ ഡൗൺലോഡ് ചെയ്യുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയൂം ചെയ്യുന്നുണ്ട്. ലീക്കായതിനാൽ ഇനി ട്രെയ്‌ലർ ഉടൻ തന്നെ ഒഫീഷ്യൽ ആയി പുറത്തുവിടണമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അതേസമയം, ലീക്ക് ആയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവസാന സീസൺ ഞെട്ടിക്കുമെന്നാണ് കമന്റുകൾ.
അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗം നവംബർ 26 ന് പുറത്തുവരും. രണ്ടാമത്തെ ഭാഗം ക്രിസ്മസിനും അവസാനത്തെ ഭാഗം പുതുവർഷത്തിലാകും പുറത്തിറങ്ങുക. സീരിസിന്റെ അവസാന എപ്പിസോഡ് നെറ്റ്ഫ്ലിക്സിനൊപ്പം തിയേറ്ററിൽ പുറത്തിറക്കാനും അണിയറപ്രവർത്തകർ പദ്ധതിയിടുന്നുണ്ട്. യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററിൽ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.
🚨 Netflix accidentally dropped the Stranger Things 5 trailer… then deleted it within minutes. 😳⚡
— BIZBoost™ 🚀 (@BIZBoost) October 30, 2025
The Upside Down isn’t the only thing leaking tonight, fans are losing their minds while the internet scrambles for screenshots. 👀🔥
(Via: HollywoodHandle) pic.twitter.com/AoipsaZg3N
ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Stranger Things 5 trailer leaked by Netflix