
ഐപിഎൽ 2025 സീസണിലെ അവസാന ലീഗ് മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ ക്വാളിഫയർ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുയാണ്. പോയിന്റ് ടേബിളിൽ ഒന്നാമതുള്ള പഞ്ചാബ് കിങ്സിനെതിരെ നാളെയാണ് ആർസിബിയുടെ ഒന്നാം ക്വാളിഫയർ പോരാട്ടം. ഇതിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് മാർച് ചെയ്യാൻ അവർക്കാവും.
തോറ്റാൽ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ പോരിലെ വിജയികളെ നേരിടേണ്ടി വരും. അതിൽ വിജയിച്ചാൽ ഫൈനലിലേക്ക് പ്രവേശിക്കാൻ ഒരു ചാൻസ് കൂടെയുണ്ട്.
അതേ സമയം ഐപിഎല്ലിലെ പല മത്സരങ്ങളിലും മഴ വില്ലനായ പശ്ചാത്തലത്തില്‍ നാളത്തെ മത്സരത്തിലും മഴ കളിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട് . മഴയ്ക്കുള്ള നേരിയ സാധ്യത മാത്രമാണ് മത്സരം നടക്കുന്ന ചണ്ഡീഗഡിലുള്ളത്. മഴകാരണം മത്സരം ഉപേക്ഷിച്ചാല്‍ ആര്‍സിബിക്കാവും അത് വെല്ലുവിളിയാകുക.
മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ മഴ കാരണം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ പഞ്ചാബ് കിംഗ്സ് ഫൈനലിന് ടിക്കറ്റെടുക്കും. ആര്‍സിബിക്ക് ഗുജറാത്ത്-മുംബൈ എലിമിനേറ്റര്‍ പോരാട്ടം ജയിച്ചെത്തുന്ന ടീമുമായി മത്സരക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിർഭാഗ്യങ്ങൾ ഏറെ കണ്ട ഓരോ ആർസിബി ആരാധകരും നാളെ മഴ പെയ്യരുതേ എന്ന പ്രാർത്ഥനയിലാകും.
Content Highlights:RCB become first team to win all away matches in a season IPL history