പോയിന്റ് ടേബിളിൽ ഒന്നാമതാകാൻ RCBക്ക് അവസരം, മുന്നിലുള്ളത് രണ്ട് മാര്‍ഗങ്ങള്‍

ഇന്ന് ജയിച്ചാൽ നിലവിലുള്ള ഏഴാം സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി പോയിന്റ് ആറാം സ്ഥാനത്തേക്ക് കടക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന് സാധിക്കും.

dot image

ഐപിഎൽ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാമതാകാൻ റോയൽ ചലഞ്ചേഴ്സിന് അവസരം. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 34 റൺസിനോ രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 17.3 ഓവറിലോ വിജയിച്ചാൽ ആർസിബിക്ക് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താം. ഇന്ന് നടക്കുന്ന മത്സരത്തിൽ ലഖ്നൗവിനെ പരാജയപ്പെടുത്തിയാൽ പോയിന്റ് ടേബിളിൽ ആർസിബിയുടെ സ്ഥാനം രണ്ടാമതായിരിക്കും. ഒന്നാം സ്ഥാനത്ത് പഞ്ചാബ് കിങ്സ് തുടരും.

ഐപിഎല്ലിൽ ആദ്യ ഘട്ടത്തിൽ ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ലഖ്നൗവിനോട് പരാജയപ്പെട്ടാൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താകും. അങ്ങനെയെങ്കിൽ ​ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തുമായിരിക്കും.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയമുൾപ്പെടെ 17 പോയിന്റാണ് ആർസിബിക്കുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഇന്ന് ജയിച്ചാൽ നിലവിലുള്ള ഏഴാം സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി പോയിന്റ് ആറാം സ്ഥാനത്തേക്ക് കടക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന് സാധിക്കും.

Content Highlights: RCB need to beat LSG by 34 runs or 17.3 over finish to be taple toppers

dot image
To advertise here,contact us
dot image