ആദ്യ രണ്ടിലൊരു സ്ഥാനം വേണം; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന അങ്കത്തിന് മുംബൈയും പഞ്ചാബും

അവസാന പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് തോറ്റതോടെയാണ് ഇരു ടീമുകൾക്കും മുന്നിൽ കയറാൻ അവസരമൊരുങ്ങിയത്.

dot image

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് പോരാട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യം കണ്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്. നിലവിൽ പ്ലേ ഓഫ് ഉറപ്പിച്ചതാണ് രണ്ട് ടീമുകളും. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടിയാൽ എലിമിനേറ്റർ പോരിൽ നിന്നും ഒഴിവായി കിട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നാണെങ്കിൽ ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് മുന്നേറാം. തോറ്റാൽ ഒരു ചാൻസ് കൂടി കിട്ടുകയും ചെയ്യും.

അവസാന പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് തോറ്റതോടെയാണ് ഇരു ടീമുകൾക്കും മുന്നിൽ കയറാൻ അവസരമൊരുങ്ങിയത്. പഞ്ചാബിന്റേയും മുംബൈയുടേയും പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടം കൂടിയാണിത്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. തോറ്റാൽ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ ഇറങ്ങേണ്ടി വരും. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതാണ് പഞ്ചാബിന് തിരിച്ചടിയായത്.

മുംബൈ നിലവിൽ നാലാമതാണ്. 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് മുംബൈയ്ക്കുള്ളത്. ജയിച്ചാൽ ആദ്യ രണ്ടിലൊന്നിലേക്ക് മുന്നേറാം. മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലവും മുംബൈയ്ക്കുണ്ട്. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ പോരാട്ടം. ബാറ്റിങ് പിച്ചായതിനാല്‍ ആരാധകരെ സംബന്ധിച്ച് മികച്ച ബാറ്റിങ് വിരുന്ന് പ്രതീക്ഷിക്കാം.

Content Highlights: IPL 2025 Today Match Punjab Kings vs Mumbai Indians

dot image
To advertise here,contact us
dot image