
ഇന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. 350ലധികം പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് മുന്നേറിയത്. നിഫ്റ്റി 25,100 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലെത്തി. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ആന്റ്ടി, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ബജാജ് ഫിനാന്‍സ്, ടൈറ്റന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
വിപണിയുടെ ഈ കുതിപ്പിന്റെ പ്രധാന കാരണം അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ്. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര ചര്‍ച്ചയിലുള്ള പ്രതീക്ഷയും ഇതിന് കാരണമാണ്.
കൂടാതെ ഡോളറിനെതിരെ രൂപ ശക്തിയാര്‍ജിച്ചതും ഇന്ത്യന്‍ നിക്ഷേപകരുടെ പ്രതീക്ഷക്ക് കാരണമായിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 12 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 88.04 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
Content Highlights: Huge jump in stock market today Rupee also strengthened