
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണിലെ അവസാന മത്സരത്തില്‍ വിജയിച്ച് മടങ്ങിയിരിക്കുകയാണ് ഇതിഹാസ താരം എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്. പ്ലേ ഓഫില്‍ നിന്ന് നേരത്തെ പുറത്തായ ചെന്നൈ ലീഗിലെ അവസാന സ്ഥാനക്കാരായാണ് സീസണ്‍ ഫിനിഷ് ചെയ്തത്.
CSK FINISHED IPL 2025 AT NO.10 POSITION - THE WORST EVER STANDING FOR THEM IN IPL HISTORY. 🤯 pic.twitter.com/3my8r1Fbqw
— Mufaddal Vohra (@mufaddal_vohra) May 25, 2025
ഐപിഎല്ലിന്റെ ചരിത്രത്തിലെ മോശം റെക്കോര്‍ഡും ഇതോടെ എം എസ് ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്വന്തമായിരിക്കുന്നത്. ലീഗില്‍ ആദ്യമായാണ് ചെന്നൈ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വിജയിച്ചെങ്കിലും സിഎസ്‌കെയ്ക്ക് അവസാന സ്ഥാനത്ത് നിന്ന് മുന്നേറാന്‍ ആയില്ല.
രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്താന്‍ സിഎസ്‌കെക്ക് ഗുജറാത്തിനെ 122 റണ്‍സില്‍ താഴെ ഓള്‍ ഔട്ട് ആക്കണമായിരുന്നു. എന്നാല്‍ 147 റണ്‍സിനാണ് ഗുജറാത്തിനെ ചെന്നൈ ഓള്‍ഔട്ടാക്കിയത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ ആകെ 4 മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 8 പോയിന്റും നെഗറ്റീവ് നെറ്റ് റണ്‍ റേറ്റുമായി സീസണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് ധോണിപ്പട.
Content Highlights: CSK Finished IPL 2025 at NO.10 Position