
ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെ നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് വീണ്ടും പുനരാരംഭിക്കുകയാണ്. എന്നാൽ ഈ പുനരാരംഭിക്കലിൽ വലിയ പ്രതിസന്ധിയാണ് പി എസ് എൽ മാനേജ്‌മെന്റിനെ കാത്തിരിക്കുന്നത്. ഇതിൽ ഒന്നാണ് ശേഷിക്കുന്ന മത്സരങ്ങൾക്ക് ഡിആർഎസ് സംവിധാനം ലഭ്യമായേക്കില്ലെന്ന പുതിയ വാർത്ത.
അംപയറിന്റെ തീരുമാനങ്ങൾ കൂടുതൽ പിഴവറ്റതാക്കാൻ സഹായിക്കുന്ന ഹോക്ക് ഐ, ഡിആർഎസ് തുടങ്ങിയ സംവിധാനങ്ങൾക്കു പിന്നിലെ സാങ്കേതിക പ്രവർത്തകർ സംഘർഷ സമയത്ത് പാകിസ്താൻ വിട്ടുപോയതും പിന്നീട് തിരിച്ചുവരാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഇതിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്.
ഏപ്രിൽ 22നു പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലും നടത്തിയ തിരിച്ചടിയെ തുടർന്നാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവച്ചത്. മത്സരങ്ങൾ യു എ ഇ യിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അനുമതി കിട്ടിയിരുന്നില്ല.
Content Highlights: Pakistan Super League Continues Without Decision Review system