
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് 15കാരനെ കാണാനില്ലെന്ന് പരാതി. കാരമൂട് സ്വദേശി സുഭാഷ് ചിഞ്ചു ദമ്പതികളുടെ മകന്‍ ശ്രീഹരിയെയാണ് കാണാതായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.
അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇന്ന് ഉച്ചയോടെയാണ് ശ്രീഹരിയെ കാണാതായത്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയ്ക്കായി തമ്പാനൂരും തിരച്ചില്‍ നടക്കുകയാണ്.
content highlights: 15-year-old missing from Thiruvananthapuram