
ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ അഭിമാന പോരാട്ടത്തിന് ഇറങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി അവസാന സ്ഥാനത്തുള്ള ചെന്നൈയ്ക്ക് നാണക്കേട് ഒഴിവാക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ തീരൂ.
അതേ സമയം ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങുമ്പോൾ ധോണിയെ പുതിയ ഒരു നേട്ടമാണ് കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ 350 സിക്സറുകൾ തികയ്ക്കാൻ 43കാരനായ ധോണിയ്ക്ക് ഒരു സിക്സ് കൂടി നേടിയാൽ മതി. രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാൻ ധോണിക്ക് കഴിയും.
നിലവിൽ 403 മത്സരങ്ങളിൽ നിന്ന് 349 സിക്സറുകൾ ധോണി നേടിയിട്ടുണ്ട്. 37.68 ശരാശരിയിൽ 7,612 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. സ്ട്രൈക്ക് റേറ്റാകട്ടെ 135.75. ഈ സീസണിൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 25.71 ശരാശരിയിൽ ധോണി 180 റൺസ് നേടിയിട്ടുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ 11 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്ന ധോണി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
Content Highlights: dhoni 350 six in t20 cricket