ട്രാവിസ് ഹെഡിന് കൊവിഡ് 19; നാളെ ലഖ്നൗവിനെതിരായ മത്സരം നഷ്ടമാകും

സൺറൈസേഴ്സ് ടീം പരിശീലകൻ ഡാനിയേൽ വെട്ടോറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. സൂപ്പർതാരം ട്രാവിസ് ഹെഡിന് കൊവിഡ് 19 രോ​ഗബാധയെ തുടർന്ന് നാളെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം നഷ്ടമാകും. സൺറൈസേഴ്സ് ടീം പരിശീലകൻ ഡാനിയേൽ വെട്ടോറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എവിടെനിന്നാണ് താരത്തിന് രോ​ഗബാധ ഉണ്ടായതെന്നതിൽ വ്യക്തതയില്ല.

'നാളെ രാവിലെ മാത്രമെ ട്രാവിസ് ഹെഡ് സൺറൈസേഴ്സ് ടീമിനൊപ്പം ചേരൂ. കൊവിഡ് രോ​ഗബാധയെ തുടർന്ന് ഹെഡിന് യാത്ര ചെയ്യാൻ കഴിയില്ല. വരും മത്സരങ്ങളിൽ ഹെഡ് കളിക്കുമോയെന്നതിൽ പിന്നീട് പ്രതികരിക്കാം,' വെട്ടോറി പറഞ്ഞു. മറ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ഹെഡ് സുഖം പ്രാപിക്കുമെന്നും ടീമിനൊപ്പം ചേരുമെന്നും വാർത്താസമ്മേളനത്തിൽ വെട്ടോറി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഐപിഎൽ സീസണിൽ സൺറൈസേഴ്സ് 11 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമാണ് നേടിയിട്ടുള്ളത്. ടൂർണമെന്റിൽ നിന്നും സൺറൈസേഴ്സ് ഇതിനോടകം പുറത്തായിക്കഴിഞ്ഞു. ​ഹെഡിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ഓപണറുടെ റോളിൽ കളിച്ചേക്കും. മറുവശത്ത് 11 മത്സരങ്ങളിൽ അഞ്ച് ജയവും ആറ് തോൽവിയുമുള്ള ലഖ്നൗവിന് സൺറൈസേഴ്സിനെതിരായ മത്സരം നിർണായകമാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ലഖ്നൗവിന് നാളത്തെ മത്സരം വിജയിക്കേണ്ടതുണ്ട്.

Content Highlights: Travis Head down with Covid-19, to miss SRH vs LSG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us