BOOM BOOM with bat; നെറ്റ്സിൽ ബുംമ്രയുടെ തകര്‍പ്പൻ ബാറ്റിങ് പരിശീലനം

സമൂഹമാധ്യമങ്ങളിലെ ആരാധകരും വീഡിയോ ഏറ്റെടുത്തു.

dot image

ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ആണെങ്കിലും നെറ്റ്സിൽ കടുത്ത ബാറ്റിങ് പരിശീലനത്തിലാണ് ജസ്പ്രീത് ബുംമ്ര. സമൂഹമാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ബുമ്രയുടെ ബാറ്റിങ് പരിശീലനത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. തകര്‍പ്പൻ ഷോട്ടുകളിലൂടെ ആരാധകരെയും ബുംമ്ര ഞെട്ടിച്ചു.

നെറ്റ്സിലെ പരിശീലനത്തിനിടെ ഓഫ് സൈഡിലും ലെഗ് സൈഡിലും ബുംമ്ര ഒരുപോലെ ഷോട്ടുകൾ പായിക്കുന്നുണ്ട്. ബും ബും വിത്ത് ദ ബാറ്റ് എന്നാണ് വീഡിയോയ്ക്ക് മുംബൈ ഇന്ത്യൻസിന്റെ തലക്കെട്ട്. പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരാധകരും വീഡിയോ ഏറ്റെടുത്തു. ബുംമ്രയെ രോഹിത് ശർമയ്ക്കൊപ്പം ഓപണറായി കളത്തിലിറക്കണമെന്നാണ് ആരാധകരിൽ ഒരാളുടെ ആവശ്യം. ഇപ്പോഴാണ് ബുമ്ര ശരിക്കും ബും ബും ആയതെന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു.

അതിനിടെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. സീസണിൽ 12 മത്സരങ്ങൾ പിന്നിടുമ്പോൾ മുംബൈ ഏഴിൽ വിജയവും അഞ്ചിൽ പരാജയപ്പെടുകയും ചെയ്തു. ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാൽ മുംബൈയ്ക്ക് ഐപിഎൽ പ്ലേ ഓഫിലേക്ക് കടക്കാം.

Content Highlights: Jasprit Bumrah smashes with the bat in nets ahead of DC clash

dot image
To advertise here,contact us
dot image