
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയെന്ന രോഹിത് ശര്‍മ തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ രോഹിതിന്മേല്‍ ബിസിസിഐ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് ശുക്ല പറഞ്ഞു. താരത്തിന്റെ തീരുമാനത്തില്‍ ബിസിസിഐയ്‌ക്കോ സെലക്ഷന്‍ കമ്മിറ്റിക്കോ യാതൊരു പങ്കുമില്ലെന്നും രാജീവ് ശുക്ല സ്ഥിരീകരിച്ചു.
'ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് രോഹിത് ശര്‍മ്മയുടെ സ്വന്തം തീരുമാനമായിരുന്നു. വിരമിക്കല്‍ തീരുമാനം എടുക്കുന്ന കളിക്കാരുടെ മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നില്ല എന്നതാണ് ഞങ്ങളുടെ നയം. അവരോട് ഞങ്ങള്‍ ഒന്നും നിര്‍ദ്ദേശിക്കാനോ പറയാനോ പോകാറില്ല', ശുക്ല പിടിഐ വീഡിയോസിനോട് പറഞ്ഞു.
അതേസമയം രോഹിത് ശര്‍മയുടെ രോഹിതിന്റെ നടപടി ബിസിസിഐ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ക്രിക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ രോഹിത് ബിസിസിഐയ്ക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ വൈകുന്നേരം തന്നെ രോഹിത് തന്റെ തീരുമാനം അറിയിക്കുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഏപ്രില്‍ 7 ബുധനാഴ്ച വൈകുന്നേരം രോഹിത് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മാധ്യമങ്ങളെ കണ്ട് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് പകരമാണ് ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയിലൂടെ രോഹിത് തന്റെ തീരുമാനം പുറത്തുവിട്ടത്.
Content Highlights: Rohit Sharma's Test retirement his own call, no pressure from BCCI: Rajiv Shukla