
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധരംശാലയിലെ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചതിന് പിന്നാലെ പാകിസ്താനെതിരെ മുദ്രാവാക്യമുയര്‍ത്തി ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മത്സരം നിര്‍ത്തിവെച്ചത്.
സംഘര്‍ഷത്തിനു പിന്നാലെ ധരംശാലയില്‍ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. പിന്നാലെയാണ് ഐപിഎല്ലിലെ പഞ്ചാബ് കിങ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചത്. സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ അണച്ചു. സ്റ്റേഡിയത്തിലെ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തുടര്‍ന്നാണ് മത്സരം കാണാനെത്തിയ ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് പാകിസ്താനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
#WATCH | Dharamshala, Himachal Pradesh: People chant 'Pakistan murdabad' slogans as IPL match between Delhi Capitals and Punjab Kings called off after Pakistan launched missiles and drones into India, which were intercepted and neutralised by India's air defence system. pic.twitter.com/SndYr1oGTs
— ANI (@ANI) May 8, 2025
അതേസമയം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഈ സീസണിലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം നാളെയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്ഥിതിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ നാളത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക.
Content Highlights: People chant against Pakistan as IPL match between Delhi Capitals and Punjab Kings called off