പർപ്പിൾ ക്യാപ് പോരിൽ പ്രസിദ്ധിന് എതിരാളി; വിക്കറ്റ് വേട്ടയിൽ ഒപ്പമെത്തി നൂർ അഹമ്മദ്

നിലവിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നൂർ അഹമ്മദ്

dot image

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റെടുത്തവരുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയ്ക്ക് എതിരാളിയായി ചെന്നൈ സൂപ്പർ കിങ്സ് സ്പിന്നർ നൂർ അഹമ്മദ്. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകളാണ് നൂർ സ്വന്തമാക്കിയത്. ഇതോടെ സീസണിൽ താരത്തിന്റെ വിക്കറ്റ് നേട്ടം 20 ആയി ഉയർന്നു.

നിലവിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നൂർ അഹമ്മദ്. 11 മത്സരങ്ങളിൽ 20 വിക്കറ്റുള്ള പ്രസിദ്ധ് കൃഷ്ണയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ നിന്ന് പുറത്തായതിനാലും ​ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചതിനാലും നൂറിന് മറികടന്ന് പ്രസിദ്ധ് മുന്നേറിയേക്കും.

ഐപിഎല്ലിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ളത് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം ജോഷ് ഹേസൽവുഡാണ്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ റോയൽ ചലഞ്ചേഴ്സ് നേടിക്കഴിഞ്ഞു. നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസ് പേസർ ട്രെന്റ് ബോൾട്ടാണ്. 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് സീസണിൽ ഇതുവരെ ബോൾട്ട് എറിഞ്ഞിട്ടത്. 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വരുൺ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.

Content Highlights: Noor Ahmed became second position

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us