IPL 2025: സീസണിൽ കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ താരമായി മുഹമ്മദ് സിറാജ്

രാജസ്ഥാൻ റോയൽസ് പേസർ ജൊഫ്ര ആർച്ചറാണ് ഡോട്ട് ബോളുകളുടെ എണ്ണത്തിൽ മൂന്നാമതുള്ളത്

dot image

ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ താരമായി ​​ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ്. സീസണിൽ സിറാജിന്റെ ഡോട്ട് ബോളുകളുടെ എണ്ണം 112 പിന്നിട്ടു. ചെന്നൈ സൂപ്പർ കിങ്സ് പേസർ ഖലീൽ അഹമ്മദിനെയാണ് സിറാജ് മറികടന്നത്. സീസണിൽ ഖലീലിന്റെ 111 പന്തുകളിൽ എതിരാളികൾക്ക് റൺസെടുക്കാൻ സാധിച്ചില്ല.

രാജസ്ഥാൻ റോയൽസ് പേസർ ജൊഫ്ര ആർച്ചറാണ് ഡോട്ട് ബോളുകൾ എണ്ണത്തിൽ മൂന്നാമതുള്ളത്. സീസണിൽ ആർച്ചറിന്റെ 110 പന്തുകളിൽ എതിരാളികൾക്ക് റൺസെടുക്കാൻ കഴിഞ്ഞില്ല. റോയൽ ചലഞ്ചേഴ്സിന്റെ ജോസ് ഹേസൽവുഡ് 103 ഡോട്ട് ബോളുകൾ എറിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തിയും 103 പന്തുകളെറിഞ്ഞിട്ടുണ്ട്.

അതിനിടെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും ​ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം പുരോ​ഗമിക്കുകയാണ്. ആറ് ഓവർ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലാണ്. രണ്ട് റൺസെടുത്ത റയാൻ റിക്ലത്തണും ഏഴ് റൺസോടെ രോഹിത് ശർമയും പുറത്തായി. ​ഗുജറാത്ത് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജും അർഷാദ് ഖാനുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

Content Highlights: Muhammad Siraj has bowled most dot ball in IPL 2025

dot image
To advertise here,contact us
dot image