
ഐപിഎൽ സീസണിൽ നിന്ന് പുറത്തായതിൽ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലകൻ ഡാനിയേൽ വെട്ടോറി. 'സീസണിലെ തോൽവി നിരാശപ്പെടുത്തുന്നതാണെന്ന് വെട്ടോറി പ്രതികരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് സൺറൈസേഴ്സ് ഇത്തവണത്തെ ഐപിഎല്ലിന് എത്തിയത്. പക്ഷേ സൺറൈസേഴ്സ് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ നന്നായി കളിക്കാൻ സാധിച്ചു. എന്നാൽ മത്സരം പൂർത്തിയായില്ല. ക്രിക്കറ്റിന്റെ സ്വഭാവം ഇത്തരം ഉയർച്ചയും താഴ്ചയും നിറഞ്ഞതാണ്.' ഡാനിയേൽ വെട്ടോറി പ്രതികരിച്ചു.
'സീസണിലെ മോശം പ്രകടനം അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ സൺറൈസേഴ്സിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ചില മത്സരങ്ങളിൽ തെളിയിച്ചിട്ടുണ്ട്. എന്നാൽ ചില മത്സരങ്ങളിലെ മികച്ച പ്രകടനം പിന്നീട് തുടരാൻ കഴിഞ്ഞില്ല.' സീസണിലെ തോൽവിയിൽ നിന്ന് പഠിക്കുമെന്നും ഡാനിയേൽ വെട്ടോറി വ്യക്തമാക്കി.
ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ മൂന്നിൽ മാത്രമാണ് സൺറൈസേഴ്സിന് വിജയിക്കാൻ സാധിച്ചത്. ഒരു മത്സരം മഴ കാരണം തടസപ്പെട്ടതിനാൽ സൺറൈസേഴ്സിന് ഏഴ് പോയിന്റ് നേടാൻ സാധിച്ചു. കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ ഫൈനലിസ്റ്റുകളായിരുന്നു സൺറൈസേഴ്സ്. എന്നാൽ ഇത്തവണ ആ മികവ് പാറ്റ് കമ്മിൻസ് നായകനായ ടീമിന് തുടരാൻ സാധിച്ചില്ല.
Content Highlights: Coach Vettori blames lack of consistency for SRH's early elimination