IPL 2025; തുടർച്ചയായ ഏഴാം ജയം തേടി മുംബൈ; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഗുജറാത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിൽ മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടം എന്താകുമെന്ന ആകാംഷയിലാണ് ആരാധകർ.

മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ ഏഴാം ജയമാണ് ലക്ഷ്യമിടുന്നത്. ജയം തുടരാൻ ഗുജറാത്തും കച്ചക്കെട്ടി ഇറങ്ങുന്നു.

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള മുംബൈ മൂന്നാം സ്ഥാനത്തും 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഗുജറാത്ത് നാലാം സ്ഥാനത്തുമാണ്. നയിക്കുന്നവർക്ക് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.

ഇരു ടീമിലെയും ബാറ്റർമാരും ബോളർമാരും ഫോമിലാണെന്നതാണ് വസ്തുത. രോഹിത് ശർമ കൂടി ഫോമിലായതോടെ മുംബൈ ബാറ്റിങ്ങിൽ ഒരു ടെൻഷനും ഇല്ല. സായ് സുദര്‍ശനും ജോസ് ബട്‌ലറും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ ഗുജറാത്ത് ടൈറ്റന്‍സിനും ആശങ്ക ഉണ്ടാവില്ല. ബൗളിങ്ങിൽ ബുംമ്ര നയിക്കുന്ന മുംബൈ പേസ് നിരയ്ക്ക് നേരിയ മുൻതൂക്കമുണ്ട്. ഇരുടീമുകളുടെയും സാധ്യത ഇലവൻ നോക്കാം..

Also Read:

മുംബൈ ഇന്ത്യന്‍സ്: റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, കര്‍ണ്‍ ശര്‍മ.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാതിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്സി/കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

Content Highlights: IPL 2025; Mumbai seeking seventh consecutive win; Gujarat aiming for first place

dot image
To advertise here,contact us
dot image