തഞ്ചാവൂരില്‍ ബിജെപി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു; മൂന്ന് പേര്‍ കീഴടങ്ങി

കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിവരവെയാണ് ആക്രമണം നടന്നത്.

dot image

ചെന്നൈ: തഞ്ചാവൂരില്‍ ബിജെപി പ്രവര്‍ത്തകയെ തലയറുത്തു കൊന്നു. തിങ്കളാഴ്ച രാത്രി അക്രമി സംഘം ബി ശരണ്യയെന്ന ബിജെപി പ്രവര്‍ത്തകയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022ല്‍ മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ശരണ്യ.

കൊലപാതകത്തില്‍ ശരണ്യയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. കൊലപാതകത്തിന് രാഷ്ട്രീയമായ താല്‍പര്യമില്ലെന്നും കുടുംബവഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

തഞ്ചാവൂര്‍ ജില്ലയില്‍ പുതുക്കോട്ടയ്ക്ക് സമീപം ഉദയസൂര്യപുരത്താണ് ഭര്‍ത്താവ് ബാലനോടൊപ്പം ശരണ്യ താമസിച്ചിരുന്നത്. ഫോട്ടോഷോപ്പ് കട നടത്തുകയായിരുന്ന ശരണ്യ കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിവരവെയാണ് ആക്രമണം നടന്നത്.

Content Highlights: A 38-year-old woman BJP functionary was allegedly beheaded by an armed gang

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us