റൺഫെസ്റ്റിനായി കാത്തിരിക്കാം: ഐപിഎല്ലിൽ MI - GT മത്സരത്തിനൊരുക്കുക ഹൈ സ്കോറിങ് പിച്ച്

ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് തയ്യാറാക്കുന്നതെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധന സൂചന നൽകി

dot image

ഐപിഎല്ലിൽ ​ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് പോരാട്ടം. മത്സരം കാണാനായി കാത്തിരിക്കുന്ന ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തയുമുണ്ട്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് ബാറ്റിങ് വിരുന്ന് ആസ്വദിക്കാം. ബാറ്റർമാർക്ക് അനുകൂലമായ പിച്ചാണ് തയ്യാറാക്കുന്നതെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധന സൂചന നൽകി.

'കഴിഞ്ഞ മാസം നടന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു-മുംബൈ ഇന്ത്യൻസ് മത്സരത്തിന് ഉപയോ​ഗിച്ച അതേ പിച്ചാണ് ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും ഉപയോ​ഗിക്കുന്നത്. അന്നത്തെ മത്സരത്തിൽ ഇരുടീമുകളും 200ലധികം റൺസ് നേടിയിരുന്നു.' മഹേല ജയവർധന മത്സരത്തിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഐപിഎൽ പോയിന്റ് ടേബിളിൽ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ് മുംബൈ ഇന്ത്യൻസും ​ഗുജറാത്ത് ടൈറ്റൻസും. 11 മത്സരങ്ങളിൽ ഏഴ് വിജയം നേടിയ മുംബൈ ഇന്ത്യൻസിന് 14 പോയിന്റുണ്ട്. 10 മത്സരങ്ങളിൽ നിന്നാണ് ഏഴ് ജയം നേടി ​ഗുജറാത്ത് 14 പോയിന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് ഐപിഎൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം.

Content Highlights: Run-fest awaits as Mumbai Indians hosts Gujarat Titans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us