
ശ്രീനഗര്‍: പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഭീകരനെന്ന് സംശയിക്കുന്ന അഹമ്മദ് ബിലാലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചത്. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉളളയാളെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകള്‍ മുഴങ്ങുക. കേരളത്തില്‍ രണ്ട് ജില്ലകളില്‍ നാളെ മോക്ഡ്രില്‍ നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രില്‍ ഉണ്ടാവുക.
അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും. ആക്രമണമുണ്ടായാല്‍ സ്വയം രക്ഷയ്ക്കാണ് പരിശീലനം.
Content Highlights: One person under custody in Pahalgam Baisaran Valley