ചരിത്രത്തിലേക്ക് ഒരു ഫിഫർ; IPL ൽ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ

ഐപിഎൽ ചരിത്രത്തിൽ അഞ്ചുവിക്കറ്റ് നേട്ടം നേടുന്ന ആദ്യ ക്യാപ്റ്റനായി ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ചരിത്രത്തിലേക്ക് ഒരു ഫിഫർ; IPL ൽ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ
dot image

ഐപിഎൽ ചരിത്രത്തിൽ അഞ്ചുവിക്കറ്റ് നേട്ടം നേടുന്ന ആദ്യ ക്യാപ്റ്റനായി ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 36 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് നേടി. എയ്ഡൻ മാർക്രം, നിക്കോളാസ് പൂരൻ, റിഷഭ് പന്ത്, ഡേവിഡ് മില്ലർ, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റുകളാണ്‌ താരം നേടിയത്. അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 203 റൺസ് നേടി.

മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലഖ്‌നൗവിന് തുണയായത്. മിച്ചൽ മാർഷ് 1 പന്തിൽ രണ്ട് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 60 റൺസുമായി പുറത്തായി. മാർക്രം 38 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 53 റൺസ് നേടി. 19 പന്തിൽ 30 റൺസെടുത്ത് ആയുഷ് ബദോനിയും 14 പന്തിൽ 27 റൺസെടുത്ത് ഡേവിഡ് മില്ലറും ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി.

നാലാം മത്സരത്തിനിറങ്ങുന്ന ഇരുടീമുകളും രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Content highlights: Hardik pandya is the first ipl captain in history to take a fifer

dot image
To advertise here,contact us
dot image