കില്ലിലും, ബാഡ്‌സ് ഓഫ് ബോളിവുഡിലും ഞെട്ടിച്ചു, ഇനി നാനിയുടെ വില്ലൻ; രാഘവ് ജുയലിനെ അവതരിപ്പിച്ച് ദി പാരഡൈസ്

നാനിയുടെ ജഡാൽ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക് എന്ന കഥാപാത്രത്തിൻ്റെ സ്‌റ്റൈലിഷ് എൻട്രി ആണ് ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ്

കില്ലിലും, ബാഡ്‌സ് ഓഫ് ബോളിവുഡിലും ഞെട്ടിച്ചു, ഇനി നാനിയുടെ വില്ലൻ; രാഘവ് ജുയലിനെ അവതരിപ്പിച്ച് ദി പാരഡൈസ്
dot image

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദി പാരഡൈസിലെ പുതിയ ഗ്ലിമ്പ്സ് പുറത്ത്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്ന രാഘവ് ജുയലിന്റെ ടീസർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടർ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജുയൽ. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി എത്തും.

കഴുത്തിൽ ഒട്ടേറെ സ്വർണാഭരണങ്ങൾ അണിഞ്ഞ ലുക്കിൽ, നായകനായ നാനിയുടെ ജഡാൽ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക് എന്ന കഥാപാത്രത്തിൻ്റെ സ്‌റ്റൈലിഷ് എൻട്രി ആണ് ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ്. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേർ' പുറത്തു വരികയും ആഗോള തലത്തിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. യൂട്യൂബിൽ175 മില്യൺ കാഴ്ചക്കാരെയും നേടി ആഗോള തലത്തിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിങ് തുടരുകയാണ്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ജേഴ്‌സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി.എച്ച്. സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- അവിനാഷ് കൊല്ല, ഓഡിയോ- സരിഗമ മ്യൂസിക്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Content Highlights: After impressing audiences with his performances in Kill and Bad Boys of Bollywood, Raghav Juyal is now stepping into a major villain role in The Paradise, starring Nani. The announcement has created buzz among fans, who are eager to see him in a darker, more intense character.

dot image
To advertise here,contact us
dot image