ട്രിസ്റ്റൺ സ്റ്റബ്സിന് സെഞ്ച്വറി; അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.

dot image

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 343 റൺസെടുത്തു. ട്രിസ്റ്റൺ സ്റ്റബ്സിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തിയത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ റയാൻ റിക്ലത്തോണും തെംബ ബാവുമയും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. റിക്ലത്തോൺ 40, ബാവുമ 35, റാസി വാൻഡർ ഡസൻ 35 എന്നിങ്ങനെയാണ് മുൻനിരയിലെ സ്കോറുകൾ. കൈൽ വെറെയ്‌നെ അർധ സെഞ്ച്വറി നേടി. 64 പന്തിൽ 67 റൺസാണ് വെറെയ്നെയുടെ സമ്പാദ്യം.

81 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 112 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് പുറത്താകാതെ നിന്നു. വിയാൻ മുൾഡർ 43 റൺസുമെടുത്തു. ആദ്യ ഏകദിനം ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരവും ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

Content Highlights: South Africa scored 343 runs for four loss in second ODI against Ireland

dot image
To advertise here,contact us
dot image