

ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾ റൗണ്ടർ താരം ഇന്ത്യയുടെ രവീന്ദ്ര ജഡേജ മറ്റൊരു ചരിത്ര നേട്ടത്തിനരികിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആറ് വിക്കറ്റ് കൂടി നേടിയാൽ ജഡേജയ്ക്ക് കരിയറിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാം. ഇന്ത്യയ്ക്കായി 300 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടത്തിലെത്താൻ ജഡേജയ്ക്ക് ഇനി ആറ് വിക്കറ്റുകൾ കൂടി മതി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 3,000 റൺസും 300 വിക്കറ്റും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓൾറൗണ്ടറെന്ന നേട്ടം ജഡേജയെ തേടിയെത്തും.
131 ടെസ്റ്റുകളിൽ നിന്നായി 5,248 റൺസും 434 വിക്കറ്റും നേടിയ കപിൽ ദേവാണ് പട്ടികയിൽ ഒന്നാമൻ. കരിയറിൽ ഇതുവരെ 100 ടെസ്റ്റുകൾ കളിച്ച അശ്വിൻ 3309 റൺസും 516 വിക്കറ്റും സ്വന്തമാക്കി ലിസ്റ്റിൽ രണ്ടാമതുണ്ട്. 105 ടെസ്റ്റുകളിൽ നിന്നായി 3,035 റൺസ് നേടിയ ജഡേജയ്ക്ക് പക്ഷേ ഇതുവരെ 300 വിക്കറ്റ് ക്ലബിലെത്താൻ സാധിച്ചിട്ടില്ല.
ആറ് വിക്കറ്റുകൾ കൂടി നേടിയാൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കാൻ കഴിയും. ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഇന്ത്യയ്ക്കായി 300 വിക്കറ്റുകൾ നേടിയ ആറ് താരങ്ങൾ മാത്രമാണുള്ളത്. 619 ടെസ്റ്റ് വിക്കറ്റുകൾ നേടിയ മുൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാമൻ. ജഡേജയുടെ സഹതാരം രവിചന്ദ്രൻ അശ്വിൻ 516 വിക്കറ്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. മീഡിയം മുൻ പേസർ കപിൽ ദേവാണ് മൂന്നാം സ്ഥാനത്തുള്ളത്. 417 നേടിയ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കരിൽ നാലാമാൻ.