'നിങ്ങള്‍ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍ എന്നെ കുറ്റപ്പെടുത്തിക്കോളൂ'; ഐ ആം ഗെയിം ചർച്ചകളിൽ ദുല്‍ഖർ

ഒരു മോശം സിനിമ നിർമിക്കാൻ ഒരു നടനും ആഗ്രഹിക്കില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്തണെമെങ്കിൽ തന്നെ കുറ്റപ്പെടുത്തിക്കോളൂ എന്നും ദുൽഖർ കൂട്ടിച്ചേർത്തു

'നിങ്ങള്‍ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍ എന്നെ കുറ്റപ്പെടുത്തിക്കോളൂ'; ഐ ആം ഗെയിം ചർച്ചകളിൽ ദുല്‍ഖർ
dot image

ഐ ആം ഗെയിം സിനിമയെക്കുറിച്ച് നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ദുൽഖർ സൽമാൻ. വിശകലനം തെറ്റാണെന്ന് പറയുന്നില്ലെന്നും കൃത്യമായി എല്ലാം അറിയാമെന്നും ദുൽഖർ പറഞ്ഞു. ഒരു മോശം സിനിമ നിർമിക്കാൻ ഒരു നടനും ആഗ്രഹിക്കില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്തണെമെങ്കിൽ തന്നെ കുറ്റപ്പെടുത്തിക്കോളൂ എന്നും ദുൽഖർ കൂട്ടിച്ചേർത്തു. തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചാണ് നടൻ ഇക്കാര്യം കുറിച്ചത്.

'നിങ്ങളുടെ വിശകലനം തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത് ഭൂരിഭാഗം ശരിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നും വിശ്വസിക്കുക. എന്നാല്‍, ഞങ്ങളുടെ ഭാഗത്തുനിന്ന് എല്ലാം ശരിയായി ചെയ്താലും, പുറത്തുനിന്നുള്ള ഘടകങ്ങളോ മറ്റ് സാഹചര്യങ്ങളോ കാരണം പ്രതീക്ഷിച്ചതിന് വിപരീതമായി നടക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഒരു സിനിമയുടെ അന്തിമഫലത്തെക്കുറിച്ച് വിശകലനം ചെയ്യുന്നത് എളുപ്പമാണ്. എന്നാല്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഇരുന്നൂറോ മുന്നൂറോ ആളുകള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതൊരിക്കലും എളുപ്പമുള്ള കാര്യമല്ല'.

'എന്തെങ്കിലും ഫോര്‍മുലയോ അക്കാദമിക് രീതികളോ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന കാര്യവുമല്ല. ലോക സിനിമയില്‍ ഒരു നിര്‍മാണ കമ്പനിയോ നടനോ മനപൂര്‍വം തെറ്റുകള്‍ വരുത്താനോ മോശം സിനിമയുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ ആഗ്രഹിച്ചതുപോലെയാണോ സംഭവിച്ചിട്ടുള്ളത്? അപ്പോള്‍, നമ്മുടെ ടീമും ഒപ്പം ഒട്ടനവധി പുറത്ത് നിന്നുള്ള ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. ഞാന്‍ എപ്പോഴും എന്റെ ടീമിനൊപ്പം നിലകൊള്ളും. ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം', ദുല്‍ഖര്‍ കുറിച്ചു.

അതേസമയം, ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം നഹാസ് ഹിദായത്താണ് സംവിധാനം ചെയ്തത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള കഥയുമായി എത്തിയ ചിത്രം, ആരാധകർക്ക് കയ്യടിക്കാനും ആഘോഷിക്കാനുമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പക്കാ ഫാൻ്റസി ആക്ഷൻ എൻ്റർടെയിനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്ത ആന്റണി വർഗീസ്, കായദു ലോഹർ, സംയുക്ത വിശ്വനാഥൻ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.

Content Highlights: Dulquer Salmaan reacts on im game movie discussions

dot image
To advertise here,contact us
dot image