കേരള ക്രിക്കറ്റ് ലീഗ് താരലേലം; ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി താരങ്ങൾ

അഖിൽ എം എസ് ആണ് രണ്ട് കാറ്റഗറി പിന്നിടുമ്പോൾ ഏറ്റവും വിലയേറിയ താരം.

dot image

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലം പുരോഗമിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കി മലയാളി താരങ്ങൾ വിവിധ ടീമിലേക്ക് എത്തി. കേരളാ ക്രിക്കറ്റ് താരം അഖിൽ എം എസ് ആണ് രണ്ട് കാറ്റഗറി പിന്നിടുമ്പോൾ ഏറ്റവും വിലയേറിയ താരം. ട്രിവാൻഡ്രം റോയൽസ് 7.40 ലക്ഷം രൂപയ്ക്കാണ് അഖിലിനെ സ്വന്തമാക്കിയത്.

വരുൺ നയനാർ 7.20 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസിലെത്തി. മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏഴ് ലക്ഷം രൂപ വിലകൊടുത്ത് സ്വന്തമാക്കി. സൽമാൻ നിസാറിനായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ ഏഴ് ലക്ഷം രൂപ ചെലവഴിച്ചു. കൃഷ്ണപ്രസാദ് 6.20 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസിൽ കളിക്കും. അജനാസ് എം കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിൽ എത്തിയത് 6.20 ലക്ഷം രൂപയ്ക്കാണ്.

ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണം; ആഗ്രഹം പറഞ്ഞ് സൂര്യകുമാർ യാദവ്

കെ എം ആസിഫിനായി കൊല്ലം സെയ്ലേഴ്സ് 5.20 ലക്ഷം രൂപ മുടക്കി. അക്ഷയ് ചന്ദ്രൻ അഞ്ച് ലക്ഷം ആലപ്പി റിപ്പിൾസിലെത്തി. എം ഡി നിതീഷ് തൃശൂർ ടൈറ്റൻസിലെത്തിയത് 4.20 ലക്ഷം രൂപയ്ക്കാണ്. ഷോൺ റോജറിനായി കൊച്ചി ബ്ലൂ ടൈഗേഴ്സ് 3.60 ലക്ഷം രൂപ മുതൽമുടക്കി. രോഹൻ പ്രേം ട്രിവാൻഡ്രം റോയൽസിൽ കളിക്കുന്നത് 3.40 ലക്ഷം രൂപയ്ക്കാണ്. അഖിൻ സത്താൻ 3.20 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസിൽ കളിക്കും. സിജോമോൻ ജോസഫിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

dot image
To advertise here,contact us
dot image