മാര്ഷിന്റെ ക്യാച്ച് വിട്ടുകളഞ്ഞ് പന്ത്; കലിപ്പായി ഹിറ്റ്മാന്, അമ്പരന്ന് ബുംറ, വീഡിയോ

വണ്ഡൗണായി എത്തിയ ക്യാപ്റ്റന് മിച്ചല് മാര്ഷ് പിന്നീട് ഒന്പതാം ഓവറിലെ അവസാന പന്തിലാണ് പുറത്താവുന്നത്

dot image

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് രോഹിത് ശര്മ്മ നയിക്കുന്ന ടീം ഇന്ത്യ. സൂപ്പര് എയ്റ്റിലെ നിര്ണായക പോരാട്ടത്തില് ഓസ്ട്രേലിയയെ 24 റണ്സിന് കീഴടക്കിയാണ് ഇന്ത്യ സെമിയിലെത്തിയത്. മത്സരത്തില് ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള് ചര്ച്ചയാവുന്നത്.

ഓസ്ട്രേലിയയുടെ നിര്ണായ ക്യാച്ച് കൈവിട്ട ഇന്ത്യന് വിക്കറ്റ് കീപ്പര് റിഷഭ് പന്തിനോട് ദേഷ്യപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റന് രോഹിത് ശര്മ്മ. ഓസീസ് ക്യാപ്റ്റന് മിച്ചല് മാര്ഷിനെ പുറത്താക്കാനുള്ള സുവര്ണാവസരമാണ് പന്ത് കൈവിട്ടത്. ഓസീസ് ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് സംഭവം.

'രോഹിത്, ബോംബെയില് നിന്ന് വന്ന എന്റെ സുഹൃത്ത്'; റാഷിദ് ഖാന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ് വൈറല്

ജസ്പ്രീത് ബുംറയെറിഞ്ഞ ഓവറിലെ നാലാം പന്തില് പുള്ഷോട്ടിന് ശ്രമിക്കുകയായിരുന്നു മാര്ഷ്. എന്നാല് സ്ക്വയര് ലെഗില് ഉയര്ന്നുപൊങ്ങിയ ബോള് കൈയിലൊതുക്കാന് റിഷഭ് പന്തിന് കഴിഞ്ഞില്ല. ഇതോടെ ഇന്ത്യന് ക്യാപ്റ്റന് നിയന്ത്രണം നഷ്ടപ്പെടുകയും പന്തിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലാണ്. പന്ത് ക്യാച്ച് പാഴാക്കിയത് നിരാശയോടെ നോക്കിനില്ക്കുന്ന പേസര് ബുംറയെയും വീഡിയോയില് കാണാം.

വണ്ഡൗണായി എത്തിയ ക്യാപ്റ്റന് മിച്ചല് മാര്ഷ് പിന്നീട് ഒന്പതാം ഓവറിലെ അവസാന പന്തിലാണ് പുറത്താവുന്നത്. 28 പന്തില് 37 റണ്സെടുത്ത മാര്ഷിനെ കുല്ദീപ് യാദവ് അക്സര് പട്ടേലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇന്ത്യ ഉയര്ത്തിയ 206 റണ്സിലേക്ക് ബാറ്റെടുത്ത ഓസീസിന് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 181 റണ്സ് മാത്രമാണ് നേടാനായത്.

dot image
To advertise here,contact us
dot image