ഫീൽഡിംഗ് പരിശീലകനാകാൻ ജോണ്ടി റോഡ്സ്; റിപ്പോർട്ട്

ഗൗതം ഗംഭീര് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു

dot image

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തിയേക്കുമെന്ന് സൂചന. ഗൗതം ഗംഭീര് മുഖ്യ പരിശീലകനാവുന്നതിനൊപ്പമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസവും ചുമതലയിലെത്തുക. ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ സപ്പോര്ട്ട് സ്റ്റാഫിലും വന് മാറ്റമുണ്ടായേക്കുമെന്ന് സൂചന.

അതിശയിപ്പിക്കുന്ന ഫീല്ഡിംഗ് മികവ് കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന് പേര് നേടിയ താരമാണ് ജോണ്ടി റോഡ്സ്. ഐപിഎല് ടീം ലഖ്നൗ സൂപ്പര് ജയന്റ്സിന്റെ സഹപരിശീലകനാണ് ഇപ്പോൾ റോഡ്സ്. ട്വന്റി 20 ലോകകപ്പിന് പിന്നാലെ രാഹുല് ദ്രാവിഡ് ഇന്ത്യന് മുഖ്യ പരിശീലക സ്ഥാനം ഒഴിയും. ഇതോടെ ഇന്ത്യന് മുന് ഓപ്പണര് ഗൗതം ഗംഭീര് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഡിആർഎസിന് ഡ്രെസ്സിംഗ് റൂം സഹായം?; ടി20 ലോകകപ്പിൽ വിവാദം

താന് നിര്ദേശിക്കുന്ന സപ്പോര്ട്ട് സ്റ്റാഫിനെ കൂടി നിയമിക്കണമെന്ന് ഗംഭീർ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് പുതിയ ഫീല്ഡിംഗ് പരിശീലകനായി റോഡ്സിന്റെ പേര് പറഞ്ഞുകേള്ക്കുന്നത്. ദക്ഷിണാഫ്രിക്കൻ മുൻ താരത്തെ ഇതുവരെ ബിസിസിഐ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്നും റിപ്പോര്ട്ടില് പറയുന്നു.

dot image
To advertise here,contact us
dot image